സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാമിലെ വളർത്തു പക്ഷികളിലും, വേങ്ങേരിയിലെ വീട്ടിലെ പക്ഷികളിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് പക്ഷികളെ കൊന്ന് കത്തിച്ചു കളയാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ ഇതിൻ്റെ ഭാഗമായി ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും.

ഈ വിഷയം ചര്‍ച്ചചെയ്യാന്‍ കലക്ടറേറ്റില്‍ ഉന്നതതലയോഗം വിളിച്ചു ചേർത്തു. മറ്റു കോഴികളെ കൊല്ലുന്നതടക്കമുള്ള കാര്യങ്ങളിൽ യോഗത്തിന് ശേഷം തീരുമാനം ഉണ്ടാവും. ആരോഗ്യ, മൃഗസംരക്ഷണ, റവന്യൂ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും അധികൃതർ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്.

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.