രാജ്യത്ത് ഒരാൾക്ക്കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയില്‍, കൊറോണ ബാധിതരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ഡല്‍ഹിയിലെ ഉത്തംനഗര്‍ സ്വദേശിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വൈറസ് സ്ഥിരീകരിച്ച വ്യക്തി തായ്​ലന്‍ഡ്​, മലേഷ്യ എന്നിവിടങ്ങളില്‍ സ​ന്ദര്‍ശനം നടത്തി തിരിച്ചെത്തിയയാളാണെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടാതെ ഇന്ത്യയില്‍ 30,000 ത്തോളംപേര്‍ നിരീക്ഷണത്തിലാണെന്നും തലസ്ഥാനത്തെ എല്ലാ പ്രൈമറി സ്‌കൂളുകളും ഈ മാസം മൂഴുവന്‍ അടച്ചിടാന്‍ നിര്‍ദേശിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ 31 രോഗികളില്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്ത മൂന്നു പേരും സുഖം പ്രാപിച്ചു. നിലവിൽ 28 പേര്‍ ചികിത്സയിലാണ്.

രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം വളരെ മികച്ച രീതിയിലുള്ള മുന്‍കരുതലുകളാണ് സ്വീകരിക്കുന്നത്. പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് രാജ്യത്തെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

അതിനിടെ, ഭൂട്ടാനിലും ആദ്യമായി കൊറോണ സ്ഥിരീകരിച്ചു. ലോകത്താകെ ഇതുവരെ 3,345 പേരാണ് മരിച്ചത്. 98,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇറാന്‍ ആണ് ഏഷ്യയില്‍ ചൈന കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു രാജ്യം. യൂറോപില്‍ ഇറ്റലിയാണ് ഏറ്റവും കൂടുതല്‍ മരണം.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.