ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്‍റെ ഭാഗമായി. നാല് ദശാബ്ദത്തോളം ഇന്ത്യന്‍ സേനയുടെ കരുത്തും ആവേശവും ആയിരുന്നു മിഗ് 27. മിഗ് 27 നെ അറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല.
കാരണം കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ വിറപ്പിച്ച മിഗ് 27 ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ യുദ്ധവിമാനമായിരുന്നു. അതുകൊണ്ടുതന്നെ ആരും ഈ പേര് മറക്കില്ല.

രാജസ്ഥാനിലെ ജോധ്പുര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം നടന്ന സേനാവിന്യാസമായ ഓപ്പറേഷന്‍ പരാക്രമയിലും മിഗ് 27 ന് സുപ്രധാന പങ്കുണ്ടായിരുന്നു. മിഗ് 27 ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്.

രാജ്യത്തിന് സുരക്ഷാകവചം തീര്‍ത്ത്‌ അഭിമാനവും കാത്ത മിഗ് 27 ഒരു വട്ടം കൂടി ജോധ്പൂരിൽ പറത്തിയ ശേഷമായിരിക്കും ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ചരിത്രത്തിലേക്ക് പറന്നിറങ്ങുക. ഇതോടെ ഇനി രാജ്യത്തെവിടെയും ഇത് ഉപയോഗിക്കില്ല. റഷ്യന്‍ നിര്‍മ്മിത മിഗ്-27 ഇപ്പോള്‍ ഇന്ത്യ മാത്രമാണ ഉപയോഗിക്കുന്നത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Leave a Reply

Your email address will not be published.