തിരുവനന്തപുരം: മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര് യാത്രയുടെ ചിലവ് സിപിഎം ഏറ്റെടുക്കില്ലെന്ന് നിയമമന്ത്രി എ.കെ ബാലന്. നിയമ വിരുദ്ധമായി യാതൊന്നും മുഖ്യമന്ത്രി ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുടെ യാത്രക്കുള്ള തുക , ദുരന്തനിവാരണ ഫണ്ടില് നിന്നല്ല ചിലവാക്കിയത്. സംസ്ഥാന ദുരന്തനിവാരണ ഫണ്ടില് നിന്നാണ് യാത്രക്കുള്ള പണം എടുത്തത്.
ഇത്തരത്തില് യാത്ര നടത്തുന്ന ആദ്യത്തെ മുഖ്യമന്ത്രി അല്ല പിണറായി വിജയന്. മുന്പ് ഉമ്മന്ചാണ്ടി ഉള്പ്പെടെ പല മന്ത്രിമാരും ഇങ്ങനെ യാത്ര നടത്തിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില് പ്രത്യേക അക്കൗണ്ടിലാണ് ഓഖിപ്പണമുള്ളത്. അതില് നിന്നല്ല പണമെടുത്തത്. പണം എടുക്കുന്നതു സംബന്ധിച്ചുള്ള വിവരങ്ങളൊന്നും മുഖ്യമന്ത്രിക്കറിയില്ല. അതെല്ലാം ഉദ്യോഗസ്ഥരാണ് ചെയ്യുന്നത്. നിയമവിരുദ്ധമായി ഒന്നും തന്നെ നടന്നിട്ടില്ലെന്നും മന്ത്രി എ.കെ ബാലന് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply