തിരുവനന്തപുരം : ഭൂമി കൈയേറ്റം അതീവ ഗുരുതരമാണെന്ന് കാണിച്ച് ആലപ്പുഴ ജില്ലാ കളക്ടര് നല്കിയ റിപ്പോര്ട്ട് റവന്യൂ വകുപ്പ് അംഗീകരിച്ച സാഹചര്യത്തില് മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുന്നതില് ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൂസംരക്ഷണ നിയമത്തില് വിവരിച്ചിട്ടുള്ള ക്രിമിനല് കുറ്റമുള്പ്പെടെ നിരവധി ഗുരുതരമായ കണ്ടെത്തലുകളാണ് റിപ്പോര്ട്ടിലുള്ളത്. സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായ ഒരാള് ഇത്രയും ഗൗരവകരമായ തെറ്റുകള് ചെയ്തുവെന്ന് കണ്ടെത്തിയ സ്ഥിതിക്ക് ഒരു നിമിഷം പോലും അദ്ദേഹത്തെ മന്ത്രി സഭയില് തുടരാന് അനുവദിക്കരുത്.
നിയമസഭക്കകത്തു നിന്ന് ജനങ്ങളേയും ജനപ്രതിനിധികളേയും വെല്ലുവിളിച്ച തോമസ് ചാണ്ടി ആത്മാര്ത്ഥതയുണ്ടെങ്കില് രാജി വച്ച് പുറത്തു പോകുകയാണ് വേണ്ടതെന്നും ചെന്നിത്തല പ്രസ്താവനയില് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply