ബ്ലാക്ക് ടീ കുടിക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യപരമായ ഗുണങ്ങള് അറിയാം:
ബ്ലാക്ക് ടീ പ്രതിദിനം കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറക്കുന്നു. ബ്ലാക്ക് ടീയിലെ ആന്റിഓക്സിഡന്റുകള് ചിലതരം കാന്സര് രോഗങ്ങള് നിങ്ങളില് വരാനുള്ള സാധ്യത കുറക്കും. ബ്ലാക്ക് ടീ ദഹനത്തിന് നല്ലതാണ്. കാരണം അതിലുള്ള ടാന്നിന്സും, മറ്റ് രാസവസ്തുക്കളും ദഹനവ്യവസ്ഥ ലളിതമാക്കും.
പതിവായി ബ്ലാക്ക് ടീ കുടിച്ചാല് നിങ്ങളില് വൃക്ക രോഗവും പാര്ക്കിന്സണ്സ് രോഗവും വരാനുള്ള സാധ്യത കുറയും. നിരന്തരം ബ്ലാക്ക് ടീ കുടിക്കുന്നതു വഴി നിങ്ങളുടെ കൊളസ്ട്രോളിന്റെ അളവിനെ മെച്ചപ്പെടുത്തുകയും അതുവഴി ഹൃദയാഘാതവും സ്ട്രോക്കും വരാനുള്ള സാധ്യത കുറക്കുന്നു. പല്ലില് ക്യാവിറ്റീസ് വരുന്നതും പല്ല് നശിക്കുന്നതിനും കാരണമായ ബാക്ടീരിയയുടെ വളര്ച്ച തടയാനും ബ്ലാക്ക് ടീയില് ആന്റി ഓക്സിഡന്റുകളും കഫേയിനും അടങ്ങിയിരിക്കുന്നതു കാരണം നിങ്ങളുടെ മുടിക്കു നല്ലതാണ്.
ബ്ലാക്ക് ടീ കുടിക്കുന്നത് നിങ്ങളുടെ വണ്ണം കുറക്കാന് സഹായിക്കുന്നു. കാരണം അതില് അടങ്ങിയിരിക്കുന്ന സോഡിയത്തിന്റേയും, കൊഴുപ്പിന്റേയും കലോറിയുടേയും അളവ് വളരെ കുറവാണ്. ഉയര്ന്ന അളവില് അടങ്ങിയിരിക്കുന്ന വിറ്റാമിനുകള് ബി2,സി,ഇ യും, മഗ്നീഷ്യം,പൊട്ടാസ്യം,സിങ്ക് പോലുള്ള ധാതുക്കളും ചില അത്യാവശ്യ പോളിഫിനോളും,ടാന്നിന്സും കാരണം ബ്ലാക്ക് ടീ നിങ്ങളുടെ ചര്മ്മത്തിന് നല്ലതാണ്. എല്ലാ ദിവസവും ബ്ലാക്ക് ടീ കുടിക്കുന്നത് എല്ലുകളുടെ ബലം വര്ധിപ്പിക്കുന്നു. കൂടാതെ സന്ധിവാതം ഉണ്ടാകാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു.

Leave a Reply