മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടിയും മോഹന്ലാലും. ഇരുവരും തമ്മില് ആരോഗ്യകരമായ മത്സരം നിലനില്ക്കുന്നുമുണ്ട്. മമ്മുട്ടി ചെയ്ത കഥാപാത്രങ്ങളില് മോഹന്ലാലിന്റെ പ്രിയ കഥാപാത്രം അമരത്തിലെ അച്ചൂട്ടിയാണ്. എന്നാല് ആ കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകള് മമ്മുട്ടി മറ്റൊരാളെ കണ്ട് അനുകരിക്കുകയായിരുന്നു എന്നു പറഞ്ഞാല് എത്ര പേര്ക്ക് വിശ്വസിക്കാനാകും.
അച്ചൂട്ടി എന്ന അച്ഛനും മുത്ത് എന്ന മകളും തമ്മിലുള്ള സ്നേഹത്തിന്റെ കഥയായിരുന്നു അമരം. മുത്തും രാഘവനും തമ്മിലുള്ള സ്നേഹത്തിന്റെ കഥ. അച്ചൂട്ടിയും കൊച്ചുരാമനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ. സ്നേഹക്കൂടുതല് കൊണ്ടുണ്ടാകുന്ന സംഘര്ഷങ്ങളാണ് അമരത്തില് ലോഹിതദാസ് സൃഷ്ടിച്ചത്. ചെമ്മീനിനുശേഷം കടലിരമ്പത്തിന്റെ ആഴമുള്ള ഒരു സിനിമ അമരത്തിലൂടെ മലയാളത്തിന് ലഭിച്ചു. ഭരതനായിരുന്നു സംവിധായകന്.
അമരം ചരിത്ര വിജയം നേടി. മമ്മുട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് അമരത്തിലെ അച്ചൂട്ടി. ഈ സിനിയില് അച്ചൂട്ടി ആഹാരം കഴിക്കുന്ന രീതി മമ്മുട്ടി ലോഹിതദാസിനെ അനുകരിച്ചതാണ്. പിന്നീട് ഭരതന് വേണ്ടി ലോഹി എഴുതിയ പാഥേയത്തിലും മമ്മുട്ടിയായിരുന്നു നായകന്. ആ ചിത്രത്തിലെ ചന്ദ്രദാസ് എന്ന നായകന്റെ ഇരിപ്പും ഭാവങ്ങളുമെല്ലാം മമ്മുട്ടി ലോഹിയെ മനസില് കണ്ട് ചെയ്തതായിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply