ചെന്നൈ: തമിഴ്നാടിന്റെ സുന്ദരിപ്പട്ടം ചൂടി ശ്രീഷ. വെസ്റ്റിന് ചെന്നൈയില് നടന്ന നാലാമത് മിസ് തമിഴ്നാട് സൗന്ദര്യമത്സരത്തിലാണ് ശ്രീഷ അഴകിന്റെ വിജയകിരീടം ചൂടിയത്. ഷാലി നിവേകാസ് ഫസ്റ്റ് റണ്ണറപ്പും മഹാലക്ഷ്മി സെക്കന്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. മുന് മിസ് സൗത്ത് ഇന്ത്യ ജേതാവും മിസ് സൗത്ത് ഇന്ത്യ റീജിയണല് ഡയറക്ടറുമായ മീര മിഥുനാണ്
സൗന്ദര്യമത്സരരംഗത്തെ പ്രമുഖരായ പെഗാസസിനുവേണ്ടി മിസ് തമിഴ്നാട് മത്സരം സംഘടിപ്പിച്ചത്. തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി നടത്തുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തിലേക്കുള്ള ചവിട്ടുപടിയാണ് മിസ് തമിഴ്നാട്.
അജിത് രവി (ചെയര്മാന്, പെഗാസസ്), അപ്സര റെഡ്ഡി (മാധ്യമപ്രവര്ത്തക), കാര്ത്തിക് ശ്രീനിവാസന് (സെലിബ്രിറ്റി ഫോട്ടോഗ്രാഫര്), സഞ്ജയ് കുമാര് അസ്രാനി (സിനിമാതാരം), ഡോ. മിനി റാവു (സൈക്കോളജിസ്റ്റ്), ഡോ. കാര്ത്തിക് റാം (പ്ലാസ്റ്റിക് സര്ജന്), പ്രസന്ന കുമാര് (സ്വിംഗേഴ്സ് ഡാന്സ് സ്റ്റുഡിയോ ഡയറക്ടര്), മീര മിതുന് (മിസ് സൗത്ത് ഇന്ത്യ റീജണല് ഡയറക്ടര്) എന്നിവരായിരുന്നു മിസ് തമിഴ്നാട് സൗന്ദര്യമത്സരത്തിന്റെ വിധികര്ത്താക്കള്.
Photo Courtesy : Google/ images are subject to copyright

Leave a Reply