തിരുവനന്തപുരം : സോളാര് അന്വേഷണ കമ്മീഷന് റിപ്പോര്ട്ടിലെ കണ്ടെത്തലുകള് അതീവ ഗുരുതരമെന്ന് കോണ്ഗ്രസ് നേതാവ് വി.എം സുധീരന്. റിപ്പോര്ട്ട് സര്ക്കാര് നിയമസഭയില് വച്ച സാഹചര്യത്തിലാണ് സുധീരന്റെ പ്രതികരണം.
റിപ്പോര്ട്ടിലെ കണ്ടെത്തലുകള് അതീവ ഗുരുതരമായവയാണ്. യുഡിഎഫ് സര്ക്കാര് നിയമിച്ച കമ്മീഷന്റെ റിപ്പോര്ട്ടിലെ കണ്ടെത്തലുകളാണ് ഇതെന്നത് ആരോപണങ്ങളുടെ ഗൗരവം വര്ധിപ്പിക്കുന്നു. ഇന്ന് നിയമസഭയില് മുഖ്യമന്ത്രി പിണറായി വിജയനാണ് റിപ്പോര്ട്ട് മേശപ്പുറത്ത് വച്ചത്. റിപ്പോര്ട്ടില് ഉമ്മന്ചാണ്ടിക്കും മറ്റ് ആരോപണ വിധേയരായവര്ക്കുമെതിരെ അഴിമതി, കൈക്കൂലി, ലൈംഗിക പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.റിപ്പോര്ട്ടിനെ പറ്റി ഇപ്പോള് കൂടുതല് പ്രതികരിക്കാനില്ല. വിഷയം പഠിച്ച ശേഷം കൂടുതല് പ്രതികരണങ്ങള് നടത്താമെന്നും സുധീരന് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply