കേരളത്തിന്റെ പുനര് നിര്മാണത്തിന് അമേരിക്കന് മലയാളികള് പങ്കാളികളാകണമെന്നും ഗോബല് സാലറി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും നവകേരള നിര്മ്മാണത്തിന് അമേരിക്കന് മലയാളികളുടെ സഹായം അഭ്യര്ഥിച്ച് മുഖ്യമന്ത്രി പിണറായി. റോക്ക് ലാന്റ് കൗണ്ടിയില് അമേരിക്കന് മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. . കേരളത്തിന്റെ പുനര് നിര്മാണത്തിന് അമേരിക്കന് മലയാളികള് പങ്കാളികളാകണമെന്നും ഗോബല് സാലറി ചലഞ്ച് ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി അമേരിക്കന് മലയാളികളോട് ആവശ്യപ്പെട്ടു. ദേശീയ മാനദണ്ഡപ്രകാരം ലഭിക്കുന്ന പണം നവ കേരള നിര്മ്മാണത്തിന് തികയില്ല, അതിനാല് ഗോബല് സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശബളം നല്കുന്നതിന് തയ്യാറുള്ളവര് നല്കണം. ചികിത്സയ്ക്ക് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു റോക്ക് ലാന്റ് കൗണ്ടിയില് നടന്നത്.
Photo Courtesy : Google/ images are subject to copyright


Leave a Reply