പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍.ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിനു പടിഞ്ഞാറു ഭാഗത്തുനിന്ന് മൂവായിരത്തോളം കിലോമീറ്റര്‍ അകലെ വച്ചാണ് അഭിലാഷ് അപകടത്തില്‍പ്പെട്ടത്.താന്‍ സുരക്ഷിതനാണെന്നും ജി പി എസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവര്‍ത്തന ക്ഷമമാണെന്നും അഭിലാഷിൽ നിന്ന് പുതിയ സന്ദേശം ലഭിച്ചതായി അധികൃതർ അറിയിച്ചു. ROLLED. DISMASTED. SEVERE BACK INJURY. CANNOT GET UP. എന്നായിരുന്നു അഭിലാഷ് ടോമിയില്‍ നിന്ന് ആദ്യം സന്ദേശം ലഭിച്ചത്‌. ഇതേത്തുടർന്ന് തിരച്ചിലാനായി ഓസ്‌ട്രേലിയ വിമാനങ്ങള്‍ അയച്ചിരുന്നു. സമീപത്തെ എല്ലാ കപ്പലുകള്‍ക്കും അടിയന്തര സന്ദേശം അയച്ചതായും ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ നാവിക സേനയും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.ശക്തമായ കാറ്റിലും ഉയര്‍ന്ന തിരമാലയിലും പെട്ടാണ് അഭിലാഷിന്റെയും റേസില്‍ പങ്കെടുക്കുന്ന മറ്റു രണ്ടു നാവികരുടെയും പായ്‌വഞ്ചികള്‍ അപകടത്തില്‍പ്പെട്ടത്.2013 ല്‍ ആണ് നാവികസേനയില്‍ ലഫ്. കമാന്‍ഡറായ അഭിലാഷ് തന്റെ അതിസാഹസികമായ ലോകസഞ്ചാരം പൂര്‍ത്തിയാക്കി ലോകത്തെ ഞെട്ടിച്ചത്.

ആദ്യമായി പായ്‌വഞ്ചിയില്‍ കടലിലൂടെ ലോകം ചുറ്റിയ സര്‍ റോബിന്‍ നോക്സ് ജോണ്‍സ്റ്റണിന്റെ ഐതിഹാസിക യാത്രയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published.