ന്യൂഡല്ഹി: കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ആധാര് വിവരങ്ങള് പരസ്യപ്പെട്ടതായി യൂണിക്ക് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). സര്ക്കാരുകളുടെ ഇരുന്നൂറിലധികം വെബ്സൈറ്റുകളിലൂടെയാണ് വിവരങ്ങള് പരസ്യപ്പെട്ടത്. വിവരാവകാശ നിയമ പ്രകാരം നല്കിയ അപേക്ഷയിലാണ് യുണീക്ക്്് ഐഡന്റിഫിക്കേഷന് അതോറിറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്.
വിവരങ്ങള് പരസ്യപ്പെടുത്തില്ലെന്ന കരാര് ലംഘിച്ചു എന്നത് ശ്രദ്ധയില്പ്പെട്ടതിനെ തുടര്ന്ന് ആധാര് വിവരങ്ങള് ഈ വെബ്സൈറ്റുകളില് നിന്നും യുഐഡിഎഐ നീക്കം ചെയ്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള് തുടങ്ങിയവക്കൊപ്പം ആധാര് നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. തുടര്ച്ചയായ നിരീക്ഷണങ്ങളിലൂടേയും നിയന്ത്രണങ്ങളിലൂടേയും വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും യുഐഡിഎഐ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply