വൈക്കം: ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നേയും മകള്‍ നിര്‍ബന്ധിച്ചിരുന്നതായി ഹാദിയയുടെ അമ്മ പൊന്നമ്മ പറയുന്നു. എളുപ്പത്തില്‍ പണം സമ്പാദിക്കാനുള്ള വഴി മുസ്ലീമാവുക എന്നതാണെന്നാണ് അവള്‍ വിശ്വസിക്കുന്നത്. ബഹുദൈവ വിശ്വാസി ആയതുകൊണ്ട് നരകത്തില്‍ പോകുമെന്നാണ് മകള്‍ പറഞ്ഞത്.
പൊന്നമ്മയുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് രണ്ടുവര്‍ഷത്തോളമായി. മകളെ തിരിച്ചുകിട്ടാനുള്ള പ്രാര്‍ത്ഥനകളുമായി നടക്കുകയാണ്. പിതാവ് അശോകന്റെ സ്ഥിതിയും മറിച്ചല്ല. പ്രതിസന്ധികളില്‍ ദൈവത്തെ തേടിപ്പോകുന്ന ആളല്ല താനെന്ന് അശോകന്‍ പറയുന്നു. ദൈവവിശ്വാസിയും അല്ല. തങ്ങളുടെ പരിചയത്തിലുള്ള ആര്‍ക്കും ഇസ്ലാം സമുദായവുമായി ബന്ധമില്ല. ഇങ്ങനൊരു ചതി പറ്റുമെന്ന് കരുതിയതേയില്ല.
മകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ശരിയല്ലെന്ന് പൊന്നമ്മ മുന്‍പ് പറഞ്ഞിരുന്നു. ഷെഫിന്‍ മകളുടെ ഭര്‍ത്താവാണെന്ന് കോടതി ഇപ്പോഴും അംഗീകരിച്ചിട്ടില്ലെന്ന് അശോകന്‍ പറയുന്നു. മകളുടെ അവസ്ഥയില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായാണ് ഹാദിയയുടെ മാതാപിതാക്കള്‍ ഇപ്പോള്‍ കഴിയുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.