ന്യൂഡല്‍ഹി: തന്റെ മകള്‍ ഒരു തീവ്രവാദിയെ വിവാഹം ചെയ്യുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും മകളുടെ മാനസികാവസ്ഥ മോശമാണെന്നും ഹാദിയയുടെ അമ്മ പറഞ്ഞു. കൂടെ പഠിച്ചിരുന്നവര്‍ മകളെ ചതിക്കുകയായിരുന്നു.
അതേസമയം, ഇതുവരെയുള്ള നിയമപോരാട്ടത്തില്‍ വിജയം തനിക്കാണെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍ പറയുന്നത്. സുപ്രീംകോടതി വിധിയിലൂടെ മകള്‍ക്ക് താന്‍ തീര്‍ത്ത് നല്‍കിയത് ഭേദിക്കാനാകാത്ത വിധത്തിലുള്ള ഇരുമ്പ് കവചമാണെന്ന് അശോകന്‍ മുന്‍പേ പറഞ്ഞിരുന്നു. മകള്‍ വീട്ടുതടങ്കലിലാണെന്ന വാദം ശരിയല്ല. വനിതാ പോലീസുകാര്‍ ഇപ്പോഴും അവള്‍ക്കൊപ്പമുണ്ട്. പുറത്തൊക്കെ ഇറങ്ങി നടക്കാന്‍ മകളോട് പറഞ്ഞതാണെന്നും അവള്‍ അത് അനുസരിക്കാത്തതാണെന്നും അശോകന്‍ പ്രതികരിച്ചു.

                 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.