തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ കെടുതിയില്പ്പെട്ട പ്രദേശങ്ങളില് രക്ഷാപ്രവര്ത്തനം നടക്കുന്നത് ഫലപ്രദമല്ലെന്ന് ആരോപിച്ച് പൂന്തുറയില് ജനങ്ങളുടെ പ്രതിഷേധം. മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളികളില് പലരും ഇനിയും തിരിച്ചെത്തിയിട്ടില്ല. ഇവരെ കണ്ടെത്താനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഓഖി ചുഴലിക്കാറ്റ് ഇപ്പോഴും കേരളത്തിന്റെ തീരപ്രദേശങ്ങളില് വ്യാപകമായ നാശനഷ്ടങ്ങള് സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല് കടലില് അകപ്പെട്ട 110 പേരെകൂടി കണ്ടെത്താനുണ്ടെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള് നടന്നുകൊണ്ടിരിക്കുകയാണെന്നും ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജനങ്ങള് ശാന്തരാകണമെന്നും തെറ്റായ പ്രചരണങ്ങള് നടത്തി മറ്റുള്ളവരെ തറ്റിദ്ധരിപ്പിക്കരുതെന്നും മന്ത്രി പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply