തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കാണാതായ 15 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തി. വ്യോമസേനയുടെ സഹായത്തോടെ കോഴിക്കോട് തീരത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ഹെലികോപ്റ്ററില്‍ ഇവരെ കവരത്തിയില്‍ എത്തിക്കും.
അതേസമയം, ചുഴലിക്കാറ്റിലകപ്പെട്ട് മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി പുറംകടലില്‍ നിന്ന് കണ്ടെത്തി. ഒരു മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലിലും രണ്ട് മൃതദേഹങ്ങള്‍ ആലപ്പുഴക്കും കൊച്ചിക്കും ഇടയിലുമായാണ് കണ്ടെത്തിയത്. ഇതോടെ ഓഖി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. കണ്ടെടുത്ത മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദുരന്തത്തില്‍ എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ല. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.