കൊച്ചി: പെരുമ്പാവൂര് ജിഷ വധക്കേസ് പ്രതി അമിറുള് ഇസ്ലാമിന് വധശിക്ഷ നല്കണമെന്ന് പ്രോസിക്യൂഷന് കോടതിയില് ആവശ്യപ്പെട്ടു. അമിറിനുള്ള ശിക്ഷ പ്രഖ്യാപിക്കുന്നതിന് മുന്പുണ്ടായ വാദത്തിനിടെയാണ് പ്രോസിക്യൂഷന് ആവശ്യം ഉന്നയിച്ചത്. ശക്തമായ രീതിയില് തന്നെയായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
അതി ക്രൂരമായ കൊലപാതകമാണ് നടന്നത്. ജിഷയെ കൊലപ്പെടുത്തിയ കേസില് യാതൊരു ദയയും പ്രതി അര്ഹിക്കുന്നില്ല. ജിഷയുടെ ശരീരത്തില് 33 കുത്തുകളുണ്ടായിരുന്നു. ഇതില് ഒരെണ്ണം നട്ടെല്ല് തുളഞ്ഞ് പുറത്ത് വന്ന നിലയിലായിരുന്നു. അത്രമാത്രം ക്രൂരമായ കൊലപാതകത്തിന്റെ ഇരയാണ് ജിഷയെന്നും പ്രോസിക്യൂഷന് വാദിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply