തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ ഉല്‍പ്പന്നമായ ബി.ഡി.ജെ.എസിനെ ഒരു കാരണവശാലും ഇടതുമുന്നണിയിലേക്ക് അടുപ്പിക്കില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇടതു ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ ആരും ബി.ജെ.പി മുന്നണി വിടേണ്ടതില്ലെന്ന ശക്തമായ താക്കീത് നല്‍കിയിരിക്കുകയാണ് സിപിഎം. ഇടത് – വലത് പക്ഷങ്ങളോട് തങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള അയിത്തവും ഇല്ലെന്ന് കഴിഞ്ഞ ദിവസം തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. എന്‍.ഡി.എ മുന്നണിയില്‍ നിന്നും ബിഡിജെഎസ് അകലുന്നു എന്ന വാര്‍ത്തയുടെ പശ്ചാത്തലത്തിലായിരുന്നു സിപിഎമ്മിന്റെ പ്രതികരണം.
അധികാരത്തിലെത്താനായി ആരുമായും കൂട്ടുകൂടുമെന്ന് തുഷാര്‍ പറഞ്ഞിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്ഥാനമാനങ്ങള്‍ വേണമെന്ന ബി.ഡി.ജെ.എസിന്റെ ആവശ്യം ബി.ജെ.പി നേതൃത്വം പരിഗണിക്കാത്തതാണ് അകല്‍ച്ചക്ക് കാരണമായിരിക്കുന്നത്.

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.