മൂന്നാര്: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന് ശ്രീറാം വെങ്കിട്ടരാമന് നടത്തിയ ഇടപെടലുകള് നിസ്സാരമായവയല്ലെന്ന് വി.എസ്. അച്യുതാനന്ദന്. അഞ്ചാമത് ഉമ്മാശ്ശേരി മാധവന് പുരസ്കാരം ദേവീകുളം മുന്സബ്കളക്ടര് ശ്രീറാം വെങ്കിട്ടരാമന് നല്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങള്ക്ക് പ്രയോജനമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെങ്കില് യാതൊന്നിനേയും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ്സിനെ നേരിട്ട് കണ്ട് സംസാരിക്കുകയെന്നത് കോളേജ് പഠനകാലം തൊട്ടേ തന്റെ ആഗ്രഹമായിരുന്നുവെന്ന് ശ്രീറാം മറുപടി പ്രസംഗത്തില് പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply