തിരുവനന്തപുരം: ആര്എസ്സ്എസ്സുമായും കേന്ദ്രസര്ക്കാറുമായും ഏറ്റുമുട്ടാന് ഉറപ്പിച്ച് ഇടത് സര്ക്കാര്. ആര്എസ്സ്എസ്സ് അഖിലേന്ത്യാ മേധാവി മോഹന് ഭാഗവത് പങ്കെടുത്ത പരിപാടിയിലാണ് ഇപ്പോള് ഇടതു സര്ക്കാര് ആരോപണം ഉയര്ത്തിയിരിക്കുന്നത്. പാലക്കാട് കര്ണകിയമ്മന് സ്കൂളില് മോഹന് ഭാഗവത് ദേശീയപതാക ഉയര്ത്തിയ സംഭവത്തില് നടപടിയെടുക്കണമെന്ന് ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊതുവിദ്യാഭ്യാസ വകുപ്പിനാണ് മുഖ്യമന്ത്രി നിര്ദേശം നല്കിയത്.
വിദ്യാഭ്യാസമേഖലയില് വര്ഗീയ ഇടപെടല് അനുവദിക്കില്ല, വിദ്യാഭ്യാസ ഡയറക്ടറോട് വിശദീകരണം തേടുമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. സ്കൂള് ഹെഡ്മാസ്റ്റര്ക്കും മാനേജര്ക്കും എതിരെയാണ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.
സര്ക്കാര് നടപടിയെ നിയമപരമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരനും , സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശും വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Leave a Reply