കൊച്ചി: കായല് കയ്യേറ്റ ആരോപണത്തെ തുടര്ന്ന് മന്ത്രിസ്ഥാനം രാജി വക്കേണ്ടി വന്ന തോമസ് ചാണ്ടിക്കെതിരെ സര്ക്കാര്. തോമസ് ചാണ്ടി അനധികൃതമായി ഭൂമി നികത്തിയിട്ടുണ്ടെന്ന് സര്ക്കാര് ഹൈക്കോടതിയില് അറിയിച്ചു.
കായല് കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാന് കോട്ടയം വിജിലന്സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്സ് നടത്തിയ അന്വോഷണ റിപ്പോര്ട്ടിലാണ് പുതിയ നടപടി. തോമസ് ചാണ്ടിക്കെതിരെ ഉപഗ്രഹ റിപ്പോര്ട്ട് ഉള്പ്പെടെ സര്ക്കാര് ഹൈക്കോടതിക്ക് മുന്നില സമര്പ്പിച്ചിട്ടുണ്ട്.
അതേസമയം, സര്ക്കാര് സമര്പ്പിച്ച രേഖകളില് അവ്യക്തതയുണ്ടെന്ന് തോമസ് ചാണ്ടിയും ആരോപിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply