Miss Glam Worldലോകത്തിലെ ഏറ്റവും സൗന്ദര്യവും കഴിവുമുള്ള യുവതികളെ കണ്ടെത്താനായി ഡോ. അജിത് രവി നടത്തുന്ന അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഗ്ലാം വേള്‍ഡ് ഏപ്രില്‍ 27ന് നടക്കും. സൗന്ദര്യമത്സരരംഗത്ത് 16 വര്‍ഷത്തെ അനുഭവസമ്പത്തുള്ള പെഗാസസിന്റെ സ്വപ്ന പദ്ധതിയായ മിസ് ഗ്ലാം വേള്‍ഡിന് വേദിയാകുന്നത് കൊച്ചിയിലെ ആഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററാണ്. മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ എന്നീ സൗന്ദര്യമത്സരങ്ങളുടെ തിളക്കവുമായി ഇവന്റ് പ്രൊഡക്ഷന്‍ രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞ പെഗാസസ് മിസ് ഗ്ലാം വേള്‍ഡിലൂടെ സൗന്ദര്യ മത്സര രംഗത്ത് കേരളത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്.

Ajit Ravi
ശരീര പ്രദര്‍ശനത്തിന് പ്രാധാന്യം നല്‍കുന്ന ബിക്കിനി റൗണ്ട് പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടാണ് പെഗാസസ് സൗന്ദര്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. അജിത് രവി അറിയിച്ചു. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമൂല്യങ്ങള്‍ ലോകജനതയ്ക്ക് മുന്നിലെത്തിക്കാനാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.