തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായിട്ടാണെന്ന് റിപ്പോര്‍ട്ട്.
ബെഹ്‌റയെ ഡിജിപിയായി നിയമിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാക്കികൊണ്ടുള്ള വിവരങ്ങള്‍ വന്നിരിക്കുന്നത്.
അതേസമയം ജോലിഭാരമാണെന്നും അതുകൊണ്ടു തന്നെ വിജിലന്‍സ് ഡയറക്ടറുടെ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ആവശ്യമുന്നയിച്ചുക്കൊണ്ടുള്ള കത്ത് സര്‍ക്കാരിന് കഴിഞ്ഞ ദിവസം ബെഹ്‌റ കൈമാറിയിരുന്നു.
ആറുമാസത്തിലേറെയായി ബെഹ്റ പൊലീസ് മേധാവി സ്ഥാനവും വിജിലന്‍സ് ഡയറക്ടര്‍ പദവിയും ഒന്നിച്ചുവഹിക്കുകയായിരുന്നു. ആറുമാസത്തില്‍ക്കൂടുതല്‍ ഒരു ഉദ്യോഗസ്ഥനും ഈ പദവികള്‍ ഒന്നിച്ചുവഹിക്കാന്‍ പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുണ്ട്.

Leave a Reply

Your email address will not be published.