തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് മുന് അധ്യക്ഷ ഡി. ശ്രീദേവി അന്തരിച്ചു. ഹൈക്കോടതി റിട്ടയേര്ഡ് ജസ്റ്റിസുമാണ്. കരള് സംബന്ധമായ അസുഖത്തെ തുടര്ന്ന് ചികിത്സയിലായിരുന്നു അവര്. 79 വയസ്സായിരുന്നു. സംസ്കാരം വൈകിട്ട് രവിപുരം ശ്മാശനത്തില്.
മകനായ ബസന്ത് ബാലാജിയുടെ എറണാകുളം കലൂര് വൈലോപ്പിള്ളി ലൈനിലെ വസതിയില് വച്ചായിരുന്നു അന്ത്യം.
ഹൈക്കോടതി ജഡ്ജിയായി 1997 ല് സ്ഥാനമേറ്റ ഇവര് 2001 ലാണ് വിരമിക്കുന്നത്. രണ്ട് തവണ വനിതാ കമ്മീഷന് ചെയര്പേഴ്സണായി സ്ഥാനമേറ്റു. പ്രമുഖ അഭിഭാഷകന് യു. ബാലാജിയാണ് ഭര്ത്താവ്.
Photo Courtesy : Google/ images are subject to copyright

Leave a Reply