ന്യൂഡല്ഹി: മൊബൈല് നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി നീട്ടിനല്കാന് തയ്യാറാണെന്ന് കേന്ദ്രസര്ക്കാര് അറിയിച്ചു. മുന്പുള്ള പ്രകാരം മാര്ച്ച് 31 ആയിരുന്നു ആധാര് ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. സുപ്രീംകോടതിയിലാണ് ഇതു സംബന്ധിച്ചുള്ള സൂചനയും സന്നദ്ധതയും കേന്ദ്രസര്ക്കാര് അറിയിച്ചത്.
അറ്റോണി ജനറല് കെ.കെ വേണുഗോപാലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് മുമ്പാകെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള് വ്യക്തമാക്കിയത്.
അറ്റോണി ജനറലിന്റെ സാന്നിധ്യത്തില് അപേക്ഷ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply