സിനിമാ പ്രേമികള് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്. ചിത്രത്തിലെ മോഹന്ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് കാത്തിരിപ്പിനുള്ള പ്രധാന കാരണം. ഇതുവരെ കാണാത്ത വേറിട്ട വേഷപ്പകര്ച്ചയുമായാണ് മോഹന്ലാല് ഒടിയന് മാണിക്യന് എന്ന കഥാപാത്രവുമായിഎത്തുന്നത്.
പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര് മേനോനാണ് ഒടിയന് ഒരുക്കുന്നതെന്നതും, ഇതുവരെ സുപരിയിതമല്ലാത്ത ഒരു വിഷയവുമായി എത്തുന്നു എന്നതെല്ലാം പ്രേക്ഷക പ്രതീക്ഷ വര്ധിപ്പിക്കുന്നു. ഒടിയന്റെ ഓരോ ഗെറ്റപ്പും പുറത്തു വരുമ്പോള് പ്രേക്ഷകരുടെ പ്രതികരണങ്ങള് അവരുടെ ആകാക്ഷ അറിയിക്കുന്നതാണ്.
തേങ്കുറിശ്ശിയിലെ കരിമ്പനക്കാടുകളുടെ ഇരമ്പലിലും, അവിടത്തെ നിഗൂഢതകള് നിറഞ്ഞ മണ്ണിലും കാതോര്ത്താല് ഇപ്പോഴും ഒടിയന്റെ കാലൊച്ചകള് കേള്ക്കാം. കാലത്തെ അതിജീവിച്ചു ഇന്ദ്രജാലം തീര്ക്കുന്ന ഒടിയന് മാണിക്യന് ഐബിന് ദേവസ്സിയുടെ കലയിലൂടെ വേഷപ്പകര്ച്ച! എല്ലാ ആശംസകളും നേരുന്നു! എന്ന കുറിപ്പോടു കൂടിയാണ് ചിത്രം ആരാധകര്ക്കായി അണിയറ പ്രവര്ത്തകര് പങ്കുവെച്ചിരിക്കുന്നത്.
ആശിര്വാദ് സിനിമാസിന്റെ ബാനറില് ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്മ്മിക്കുന്നത്. പ്രകാശ് രാജ്, മഞ്ജുവാര്യര് എന്നിവരും ഒടിയനില് കഥാപാത്രങ്ങളാകുന്നുണ്ട്.





Leave a Reply