ഗോസിപ്പ് കോളങ്ങളില്‍ ബോളിവുഡ് കഥാപാത്രങ്ങള്‍ തന്നെയാണ് എപ്പോഴും മുന്നില്‍. ഇത്തവണയും ബോളിവുഡില്‍ നിന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. വീണ്ടും പാപ്പരാസികളുടെ ഇരയായിരിക്കുന്നത് ജാന്‍വിയാണ്. ശ്രീദേവി മരിക്കുന്നതിനു മുന്‍പും ശേഷവും ജാന്‍വി പാപ്പരാസികളടെ വലയത്തിനുള്ളിലാണ്.

sridevi-jhanvi-khushi-759
ജാന്‍വിയുടെ വസ്ത്രധാരണം തന്നെയാണ് എപ്പോഴും പ്രശ്‌നത്തിനു കാരണം. ശ്രീദേവി മരിക്കുന്നതിനു മുന്‍പായിരുന്നു ജാന്‍വിയുടെ വസ്ത്രധാരണത്തെപറ്റി കഥകള്‍ പരന്നിരുന്നത്. എന്നാലിതാ വീണ്ടും വാര്‍ത്താകോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ജാന്‍വി.
വാര്‍ത്തക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍.

janhvi-ndtv_700x500_61523533632

ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അര്‍ജുന്‍ കപൂര്‍. ശ്രീദേവി ജീവിച്ചിരുന്നപ്പോള്‍ അത്ര സൗഹൃദത്തിലായിരുന്നില്ല ഇരു കുടുംബങ്ങളെങ്കിലും ശ്രീദേവിയുടെ മരണ ദിവസവും പിന്നീടിങ്ങോട്ടും അര്‍ജുന്‍ കപൂര്‍ അര്‍ധസഹോദരിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
ട്വിറ്ററിലൂടെയാണ് അര്‍ജുന്‍ പ്രതികരിച്ചത്. നമ്മുടെ രാജ്യം എങ്ങനെയാണ് പെണ്‍കുട്ടികളെ നോക്കികാണുന്നതെന്നതിനുള്ള ഉദാഹരണമാണ് ഈ വാര്‍ത്ത. ഏറെ ലജ്ജിപ്പിക്കുകയാണിതെന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തു.

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.