ഫേസ്ബുക്കില് ഇത് കുത്തിപ്പൊക്കലിന്റെ കാലമാണ്. വര്ഷങ്ങള്ക്കുമുമ്പ് അപ്ലോഡ് ചെയ്ത ചിത്രങ്ങളില് ലൈക്ക് ചെയ്തും കമന്റും ചെയ്തും ന്യൂസ്ഫീഡിലെത്തിക്കുന്ന ഈ കലാപരിപാടിക്ക് ആരാധകരേറെയാണ്. സുഹൃത്തുക്കളുടെയും സെലിബ്രിറ്റികളുടെയും പഴയ ചിത്രങ്ങള് കുത്തിപ്പൊക്കി ആഘോഷമാക്കുകയാണ് ഫേസ്ബുക്ക് അംഗങ്ങള്. അതിനിടയിലാണ് തന്റെ പഴയ ചിത്രവുമായി നടനും സംവിധായകനുമായ രമേഷ് പിഷാരടി രംഗത്തെത്തിയത്. 7000ത്തോളം ലൈക്കുകളുമായി ചിത്രം സമൂഹ മാധ്യമങ്ങളില് തരംഗമാവുകയാണ്.
എനിക്ക് പിന്നെ ഇപ്പഴും ഇതൊക്കെത്തന്നെയാണ് പണി…
കൂടെയുള്ളവരുടെ കാര്യം ഓര്ക്കുമ്പോഴാ
ഇതില് ഒരുത്തന് ഇപ്പോള് അഡ്വക്കേറ്റും(സുജിത് സോമശേഖരന്)
മറ്റവന് വലിയ ഷെഫും (അനീഷ് P S) ആണ്…………. എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply