ന്യൂഡല്‍ഹി: പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസിന്റെ ചെയര്‍മാനും പ്രീമിയം ബിസിനസ് ലൈഫ്‌സ്റ്റൈല്‍ മാഗസിനായ യുണീക് ടൈംസിന്റെ എഡിറ്ററുമായ ഡോ. അജിത് രവിയെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ പ്രവര്‍ത്തന മികവിന് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ കമ്മീഷനാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയത്.
വ്യവസായ സംരംഭക മേഖലയിലും സാമൂഹ്യപ്രവര്‍ത്തന രംഗത്തുമുള്ള മികവിന് കിങ്സ് യൂണിവേഴ്സിറ്റി യു.എസ്.എയും സാമൂഹ്യസേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്കന്‍ ഓപണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയും സാമൂഹ്യസേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് യങ്ങ് സയന്റിസ്റ്റ് യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

Leave a Reply

Your email address will not be published.