വാഷിങ്ടണ്ണിലുള്ള ‘ത്രീ ഐ വിഷ്വൽസ്’ എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിച്ചിരിക്കുന്ന ഹ്രസ്വചിത്രം ‘ഫാൾ’ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളില് ശ്രദ്ധ നേടുന്നു.അമേരിക്കന് മലയാളിയായ വിജില് ബോസ് ഒരുക്കിയ ഈ സൈക്കോളജിക്കല് ഡ്രാമ ചിത്രം നിരവധി രാജ്യാന്തര മേളകളിൽ പുരസ്കാരങ്ങള്ക്കായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.അമേരിക്കയുടെ മുഖ്യധാരാ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാകുന്ന പുതിയ ഇന്ത്യൻ തലമുറയുടെ ജീവിതത്തിലേക്കുള്ളോരെത്തിനോട്ടമാണ് ഈ ഹ്രസ്വചിത്രത്തിന്റെ പ്രമേയം .വാഷിങ്ടണ്ണിലുള്ള ‘ത്രീ ഐ വിഷ്വൽസ്’ എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് എയെ ചിത്രം നിർമ്മിച്ചിരിക്കുന്നത് .ജിജു നായര്, പ്രവീണ് കുമാര്, സിന്ധു നായര് എന്നിവരാണ് ചിത്രത്തില് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .lമൈക്കള് വില്യംസ് എന്ന ഇന്ത്യന് വംശജനായ അമേരിക്കന് രഹസ്യാന്വേഷണോദ്യോഗസ്ഥനാണ് ഹ്രസ്വചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് .കല്ക്കട്ട ഫിലിം ഫെസ്റ്റിവലില് മികച്ച നടിക്കും ഛായാഗ്രാഹകനും നവാഗതസംവിധായകനുമുള്ള പുരസ്കാരങ്ങള് നേടിയ ചിത്രം ലേക്ക് വ്യൂ ഫെസ്റ്റിവലില് മികച്ച പരീക്ഷണചിത്രത്തിനുള്ള പുരസ്കാരവും നേടി.ഇറ്റലിയിലെ ഒറിനോസ് ഫിലിം അവാര്ഡ്സ്, ഇന്ഡിഫെസ്റ്റ് ഫിലിം അവാര്ഡ്സ്, ഗോള്ഡന് ഫിലിം ഫെസ്റ്റിവല് അവാര്ഡ്സ് എന്നിവിടങ്ങളിലേക്കും ചിത്രം ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു….
Photo Courtesy : Google/ images are subject to copyright


Leave a Reply