വിശ്വരൂപത്തിലെ ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ രാകേഷ് ഉണ്ണിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ഗോപി സുന്ദര്‍, ശങ്കര്‍ മഹാദേവന്‍ എന്നീ പ്രമുഖര്‍ രാകേഷിന്റെ ഗാനം ഷെയര്‍ ചെയ്തതിന് പിന്നാലെ ഉലകനായകന്‍ കമല്‍ഹാസനു മുമ്പില്‍ ഗാനം ആലപിക്കാനുള്ള ഭാഗ്യമാണ് രാകേഷിനെ തേടിയെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടിക്കൊടുത്ത ഉന്നൈ കാണാമല്‍ എന്ന ഗാനമാണ് കമല്‍ഹാസനു മുന്നില്‍ രാകേഷ് പാടിയത്. ഗാനം ആസ്വദിച്ച ശേഷം രാകേഷിനെ സ്‌നേഹത്തോടെ പുണരുന്ന ഉലകനായകന്റെ വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമായി മാറിക്കഴിഞ്ഞു.

rakesh unniജോലിക്കിടെയുള്ള വിശ്രമവേളയില്‍ സുഹൃത്തുക്കള്‍ക്കുവേണ്ടി രാകേഷ് ആലപിച്ച ഗാനം സൈബര്‍ ലോകത്ത് തരംഗമായത് വളരെ വേഗത്തിലാണ്. സുഹൃത്തായ ഷമീര്‍ ഈ പ്രകടനം വീഡിയോയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ രാകേഷിന്റെ ശബ്ദം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ രാകേഷിന്റെ ഗാനം ശങ്കര്‍ മഹാദേവനും ഗോപി സുന്ദറുമടക്കം നിരവധി പേരാണ് ഷെയര്‍ ചെയ്തത്. എന്റെ ഗാനം ആലപിക്കാന്‍ ഈ ശബ്ദം വേണം, അസാമാന്യ കഴിവുള്ള ഈ കലാകാരനെ കണ്ടെത്താന്‍ സഹായിക്കുക എന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ വീഡിയോ പങ്കുവെച്ചത്.

ഈ ഗായകനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വീഡിയോ ഷെയര്‍ ചെയ്ത ശങ്കര്‍ മഹാദേവന്‍ രാകേഷുമായി സംസാരിച്ചിരുന്നു. തന്റെ സന്തോഷം പ്രകടിപ്പിച്ച് രാകേഷ് നല്‍കിയ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു. അന്ന്യനിലെ കുമാരി എന്ന ഗാനമാണ് രാകേഷ് ശങ്കര്‍ മഹാദേവനുവേണ്ടി ആലപിച്ചത്.

 

Photo Courtesy : Google/ images are subject to copyright

 

Leave a Reply

Your email address will not be published.