ഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി ആറാമത് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് ജൂലൈ 20ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ, മിസിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന ഡോ. അജിത് രവിയാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

കമല്‍ മാണിക്കേത്ത് (സൗസിക), മഞ്ജുഷ മോഹന്‍ (ഡെന്നിസ് മോര്‍ടന്‍), നിഷ ഷാഹ് (ഡി.ഒ.വി), സന്തോഷ്‌കുമാര്‍ (സന്തോഷ്‌കുമാര്‍ ഡിസൈന്‍ സ്റ്റുഡിയോ), സ്‌റ്റെഫി (ദ ഐവറി നീഡില്‍), ശ്വേത മേനോന്‍ (തനൂര, സെറ), (മോദ ദി സ്റ്റുഡിയോ) എന്നിവരുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോഡലുകള്‍ റാമ്പിലെത്തിയത്.

ജൂഡ് ഫെലിക്‌സാണ് ആറാമത് ഇന്റര്‍ നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത്.

Leave a Reply

Your email address will not be published.