ചരിത്രം കുറിച്ച് ബാഡ്മിന്റൻ സിംഗിൾസ് ഫൈനലിൽ കടന്ന പി.വി. സിന്ധു, ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പർ താരം തായ് സൂയിങ്ങിനോടു തോറ്റു. നേരിട്ടുള്ള സെറ്റുകൾക്കാണ് സിന്ധുവിന്റെ തോൽവി. ഈ വർഷം ഒരു പ്രധാന ടൂർണമെന്റിൽ സിന്ധു നേരിടുന്ന അഞ്ചാമത്തെ തോൽവിയാണിത്.ജക്കാർത്തയിൽ എട്ടു സ്വർണവും 16 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയുടെ മെഡൽനേട്ടം 44 ആയി ഉയർന്നു .അമ്പെയ്ത്ത് കോംപൗണ്ട് ഫൈനലിൽ വനിതകൾക്കു പിന്നാലെ ഇന്ത്യൻ പുരുഷൻമാരും ദക്ഷിണകൊറിയയോടു തോറ്റു.

ഷൂട്ടൗട്ടിലാണ് ഇന്ത്യൻ പുരുഷ ടീം തോൽവി സമ്മതിച്ചത്. നാലു സെറ്റ് പൂർത്തിയാകുമ്പോൾ ഇരു ടീമുകളും 229 പോയിന്റ് നേടി സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.രജത് ചൗഹാൻ, അഭിഷേക് വർമ, അമാൻ സെയ്നി എന്നിവരുൾപ്പെട്ടതാണ് ഇന്ത്യൻ ടീം.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.