പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നു ഗായിക ഉഷ ഉതുപ്പും. ‘എന്റെ കേരളം ‘എന്ന പ്രശസ്തഗാനം മാറ്റിപ്പാടിയാണു ഉഷ ഉതുപ്പ് കേരളത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്നത്.. ദൈവത്തിന്റെ സ്വന്തം നാടിനോടുള്ള ആദരസൂചകമാണ് ഈ ഗാനം. ഹരിതാഭവും ആരോഗ്യപൂർണവുമായ കേരളത്തിന്റെ നല്ലനാളെയ്ക്കായി ഒരു പ്രാര്‍ഥനയാണിത് എന്ന കുറിപ്പോടെയാണു ഉഷാ ഉതുപ്പ് വിഡിയോ പങ്കുവച്ചത്.

എന്റെ കേരളം എത്ര സുന്ദരം’ എന്ന വരികൾക്കു പകരം ‘എന്റെ കേരളം എത്ര സങ്കടം’ എന്നുമാറ്റി പാടി.പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ ചിത്രങ്ങൾ കോർത്തിണക്കിയാണ് ഗാനം. ‘പ്രളയതാളം’ എന്ന പേരിലാണ് ആൽബം എത്തിയത്. ചിറ്റൂർ ഗോപിയുടെ വരികൾക്കു സുമിത് രാമചന്ദ്രനാണു സംഗീതം .വരികൾ മാറ്റി എഴുതി നൽകിയതിൽ ചിറ്റൂർ ഗോപിയോടു നന്ദിയുണ്ടെന്നും ഉഷ ഉതുപ്പ് പറഞ്ഞു. മാത്രമല്ല, . ബംഗാൾ സ്വദേശികളായ രണ്ടുപേരാണ്ഈ ഗാനത്തിന്റെ എഡിറ്റിങ്‌ നിർവഹിച്ചിരിക്കുന്നത്.ഈഗാനത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരേയും അഭിനന്ദനം അറിയിക്കുന്നു

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.