കലാഭവന് മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയനില് നിന്ന് സിബിഐ മൊഴിയെടുത്തു.വിനയന്റെ പുതിയ ചിത്രമായ ചാലക്കുടിക്കാരന് ചങ്ങാതി സിനിമയുടെ ക്ലൈമാക്സിലാണ്, മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുപ്പ്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് ഓഫീസിലെത്തിയാണ് വിനയന് മൊഴി നല്കിയത്. 2016 മാര്ച്ചിലാണ് കലാഭവന് മണി മരിക്കുന്നത്. വീടിന് സമീപത്തെ പാടിയില് സുഹൃത്തുക്കള്ക്കൊപ്പം ചിലവഴിച്ചുകൊണ്ടിരിക്കെയാണ് മണിയെ അബോധാവസ്ഥയില് കണ്ടെത്തുന്നത്. തുടര്ന്ന് സുഹൃത്തുക്കള് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു . മണിയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസ് ലോക്കല് പൊലീസ് അന്വേഷിച്ചെങ്കിലും മരണത്തിലെ ദുരൂഹത നീക്കാനായില്ല. തുടര്ന്ന് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright

Leave a Reply