രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 റിലീസിങ്ങിനൊരുങ്ങുകയാണ്. ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളിലേക്ക് നവംബര് 29നാണ് ചിത്രം പ്രദര്ശനത്തിനെത്തുന്നത്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അടുത്തിടെ പ്രഖ്യാപിച്ചത് . തമിഴ് സിനിമാ ലോകം ഇതുവരെ കണ്ടതില് വെച്ച് എറ്റവും വലിയ റീലിസായിട്ടാകും 2.0 എത്തുക.ബിഗ് ബഡ്ജറ്റില് നിര്മ്മിച്ച ശങ്കര് ചിത്രം ഒരു ദൃശ്യവിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് കരുതപ്പെടുന്നത് . ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ട്രെയിലര് വമ്പൻ പ്രതികരണങ്ങളായിരുന്നു ഉണ്ടാക്കിയിരുന്നത്. വിഷ്വല് എഫക്ട്സിനും ഗ്രാഫിക്സിനും ഏറെ പ്രാധാന്യം നല്കിയുളള ചിത്രത്തിലെ തലൈവരുടെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ . ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്ട്ട് കൂടി സമൂഹമാധ്യമങ്ങളില് പുറത്തിറങ്ങിയിരുന്നു. ആരാധകര്ക്ക് ഇരട്ടിമധുരം നല്കിയാണ് ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു വിവരം വന്നിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply