മല്സരാര്ഥികള്ക്ക് പ്രോല്സാഹനവും ആശംസകളുമായി മത്സരവേദികളില് എന്നും നിറസാന്നിധ്യമായിരുന്നു അകാലത്തില് പൊലിഞ്ഞ വയലിനിസ്റ്റ് ബാലഭാസ്കര്. കാലയവനികയ്ക്കുള്ളിൽ മറഞ്ഞ ബാലഭാസ്കറിന് ആദരം കൂടിയായിരുന്നു സംഗീത് എന്ന കൊച്ചുകലാകാരന്റെ പ്രകടനം .വയലിന് തന്ത്രികളില് വിസ്മയം തീര്ത്ത മലയാളികളുടെ ബാലുവിന്റെ ഓർമ്മകൾ അലയടിക്കുന്ന വേദിയായി മാറുകയായിരുന്നു . സദസ്യരിലുണ്ടായ
സങ്കടം അല്പസമയത്തേക്ക് മാറ്റിയെടുക്കാന് സംഗീതിനായി. തൃശൂരില് നിന്ന് ആലപ്പുഴയിലെത്തിയ സംഗീത് തന്റെ വയലിനില് ആ മാന്ത്രിക നാദം മീട്ടി. കൂട്ടത്തില് അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട കഥയും സംഗീത് പങ്കുവെച്ചു. ഇത് ആദ്യമായാണ് അദ്ദേഹം ഇല്ലാത്ത വേദിയില് നില്ക്കുന്നതെന്നും സംഗീത് കൂട്ടിച്ചേര്ത്തു.
Photo Courtesy : Google/ images are subject to copyright

Leave a Reply