ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ആദ്യ ദിനം കാഴ്ചക്കാരുടെ മനസ്സ് കീഴടക്കി ഒപ്പന . ഒപ്പനപാട്ടിന്റെ ശീലിനൊപ്പം ചടുലമായ താളവും ചുവടുകളുമായി മണവാട്ടിയും സംഘവും വേദി നിറഞ്ഞപ്പോള്‍ സദസ്സും അതിലലിഞ്ഞു. മത്സരാര്‍ത്ഥികളുടേത് മികവുറ്റ പ്രകടനങ്ങളെന്ന് കാഴ്ചക്കാരുടെ വിധിയെഴുത്ത്. ആറാം വേദിയായ ആയിഷയില്‍ നിറഞ്ഞ സദസെത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ഒപ്പന മത്സരം കാണാനെത്തിയത്

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.