ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില് കെഎസ്ആര്ടിസിയിലെ 3,861 താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് ഉത്തരവിറങ്ങി. അതോടൊപ്പം പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവര്ക്ക് ഇന്നു മുതല് നിയമന ശുപാര്ശ നല്കിത്തുടങ്ങും . ഇന്ന് തന്നെ ജീവനക്കാരെ പിരിച്ചുവിടണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു . ആദ്യ നിയമന ശുപാർശ നടന്നത് 2013 സെപ്റ്റംബര് അഞ്ചിനായിരുന്നു. 9,300 പേർക്ക് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ്ശ നൽകിയിരുന്നു . ഇതിൽ 3,808 പേർക്ക് കെഎസ്ആർടിസി നിയമനം നൽകുകയും ചെയ്തു .ഹൈക്കോടതി ഉത്തരവ് കെഎസ്ആര്ടിസിയെ ദീര്ഘകാലാടിസ്ഥാനത്തില് ബാധിക്കാനിടയില്ല. നിയമന ശുപാര്ശ ലഭിക്കുന്നവരില് വലിയൊരു ശതമാനം കെഎസ്ആര്ടിസിയില് ജോലിയില് കയറാറില്ലെന്നതാണ് കാരണം.ഇതൊരു അന്തിമ വിധിയല്ലെന്നു താല്ക്കാലിക ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സിഎംഡി ടോമിന് ജെ.തച്ചങ്കരി പറഞ്ഞു . സര്ക്കാര് തീരുമാനം എംപാനല്കാരെ പിരിച്ചുവിടണ്ട എന്നാണ്. അതിനുവേണ്ടിയാണ് കോര്പ്പറേഷന് ശ്രമിക്കുന്നത് . ഇക്കാര്യം കോടതിയെ ബോധിപ്പിക്കും . അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright

Leave a Reply