കൊച്ചിയില് വന് ലഹരിമരുന്നു വേട്ട. രണ്ടുകോടി രൂപയുടെ രണ്ടുകിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമായി എത്തിയ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിലെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടില് നിന്ന് ട്രെയിന്മാര്ഗം എറണാകുളം നോര്ത്ത് സ്റ്റേഷനിലെത്തിയപ്പോഴാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. ഇടപാടുകാരെ തേടിയാണ് ഇയാള് കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമികനിഗമനം. ഇബ്രാഹിമിന്റെ പാസ്പോര്ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പുര് രാജ്യങ്ങളില് ഇബ്രാഹിം നിരവധി തവണ സന്ദര്ശനം നടത്തിയതായി ഇതില്നിന്ന് വ്യക്തമായിട്ടുണ്ട്. ഈ യാത്രകളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ക്രിസ്തുമസും പുതുവത്സരവും വരുന്ന സാഹചര്യത്തില് ഇനിയും ലഹരി വസ്തുക്കള് ഒഴുകുമെന്ന കണക്കു കൂട്ടലിലാണ് എക്സൈസ് വകുപ്പ്. അതിനാല് കൂടുതല് ശ്രദ്ധയാണ് കേന്ദ്രീകരിച്ചിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright

Leave a Reply