ബോളിവുഡ് സൂപ്പര്‍താരം സണ്ണി ലിയോണ്‍ ഇനി മലയാള സിനിമയുടെ ഭാഗം.മമ്മൂട്ടി നായകനായി എത്തുന്ന മധുരരാജ എന്ന ബിഗ്ബജറ്റ് ചിത്രത്തിലാണ് സണ്ണി ലിയോണ്‍ അഭിനയിക്കുന്നത്. ചിത്രീകരണത്തിനായി താരം ഇന്നലെ രാത്രിയില്‍ കൊച്ചിയിലെത്തി. വലിയ സ്വീകരണത്തോടെയാണ് സണ്ണിയെ വിമാനത്താവളത്തില്‍ നിന്നും ആരാധകരും സിനിമയുടെ അണിയറപ്രവര്‍ത്തകരും സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിരിക്കുകയാണ്.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് മധുരരാജയുടെ വരവ്. ചിത്രത്തിന്റെ കഥാഗതിയെ മുന്നോട്ട് നയിക്കുന്ന ഒരു ഗാനരംഗത്തിലടക്കം സണ്ണി ലിയോണ്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തമിഴ് താരം ജയ്, മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമായി വി എഫ് എക്‌സ് ഗ്രാഫിക്‌സ് വിദഗ്ദ്ധര്‍ ചിത്രത്തിനായി ഒരുമിക്കുന്നുണ്ട്.
അനുശ്രീ, മഹിമ നമ്ബ്യാര്‍, ഷംന കാസിം എന്നിവരാണ് നായികമാര്‍.ഒരേ സമയം മലയാളം, തമിഴ് , തെലുങ്ക് ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

Leave a Reply

Your email address will not be published.