സി.​പി.​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ല ക​മ്മി​റ്റി ഓ​ഫി​സി​ൽ റെ​യ്​ഡ്​ ന​ട​ത്തി​യ എ​സ്.​പി.ചൈത്ര തെരേസ ജോണിനെ അനുകൂലിച്ച് അന്വേഷണ റിപ്പോര്‍ട്ട്. എ​സ്.​പി.ചൈത്ര തെരേസ ജോൺ സിപിഎം ഓഫീസില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധനാസമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി മനോജ് എബ്രഹാം അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. സി.പി.എം ജില്ലാ നേതൃത്വം നല്‍കിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരായ അന്വേഷണം നടന്നത്.

ക​മ്മി​റ്റി ഓ​ഫി​സി​ൽ നടന്ന റെ​യ്​ഡ്​മായി ബന്ധപ്പെട്ട ഈ വിഷയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമ സഭയില്‍ അവതരിപ്പിച്ചിരുന്നു. റെയ്‌ഡ്‌ നിയമപരമാണെന്നും എ​സ്.​പി.യ്‌ക്കെതിരെ നടപടി എടുത്താല്‍ പോലീസ് സേനയുടെ ആത്മവീര്യം കുറയുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
ഈ വാദം മുഖ്യമന്ത്രി പൂര്‍ണ്ണമായും നിഷേധിച്ചാണ് സംസാരിച്ചത്.രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് സാധാരണ പരിശോധിക്കാറില്ലെന്നും അന്വേഷണവുമായി സഹകരിക്കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യമുണ്ട്‌. അതുപോലുള്ള സ്ഥാപനങ്ങളെ സംരക്ഷിക്കുകയാണ് പോലീസ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.