സാമൂഹിക മാധ്യമങ്ങളുടെ ജനങ്ങളിൽ മതസ്പർദ്ധ വളർത്തി കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന രണ്ട് തീവ്രഹിന്ദുത്വവാദികൾക്കെതിരെ നേമം പോലീസ് കേസ് രജിസ്റ്റർ ചെയ്തു . പാപ്പനംകോട് സ്വദേശിനി ലക്ഷ്മി കാനത്ത് , ഭരതന്നൂർ സ്വദേശി ടി .എൽ .ജയകാന്തൻ എന്നിവർക്കെതിരെയാണ് എ .ജെ . സുക്കർണ്ണോയുടെ പരാതിയിന്മേൽ ജ്യാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത് . ടി .എൽ .ജയകാന്തൻബാംഗ്ലൂർ നിന്നും ലക്ഷ്മി കാനത്ത് മംഗലാപുരത്തുനിന്നുമാണ് ഫേസ്ബുക് പോസ്റ്റുകളിലൂടെ നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിവരുന്നത്. അന്യമതവിശ്വാസികളെയും സ്ത്രീസമൂഹത്തെയും മതപണ്ഡിതന്മാരെയും വ്യക്തിഹത്യ നടത്തുക, അപമാനിക്കുക , അധിക്ഷേപിക്കുക , ഭീഷണിപ്പെടുത്തുക എന്നുള്ള രീതിയിലുള്ള സന്ദേശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട് . നവമാധ്യമരംഗത്തിലൂടെ കേരളത്തിൽ വർഗീയകലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന തരത്തിലുള്ള ഇവരുടെ ഫേസ്ബുക് ഐഡി കൾ പോലീസ് നിരീക്ഷണത്തിലായിരുന്നു .

Photo Courtesy : Google/ images are subject to copyright

Leave a Reply

Your email address will not be published.