കൊട്ടിയൂര് പീഡനക്കേസില് വിധി വന്നു. ഫാ. റോബിന് വടക്കുഞ്ചേരിക്ക് 20 വര്ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. പ്രായപൂര്ത്തിയാകാത്ത പ്ലസ് വണ് വിദ്യാര്ഥിനിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ. 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്ക് നൽകാനാണ് കോടതിയുടെ വിധി. പലവകുപ്പുകളിലായി 60 വർഷം കഠിന തടവാണ് കോടതി വിധിച്ചതെങ്കിലും ശിക്ഷ 20 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതി. ഫാദർ പ്രതിയാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബലാത്സംഗം പോക്സോ എന്നീ വകുപ്പുകൽ പ്രകാരമാണ് വൈദികന്റെ പേരിലുള്ള കേസ്.
കേസിൽ നിന്നും 6 പ്രതികളെ കോടതി ഒഴിവാക്കിയിട്ടുണ്ട്. കള്ളാ സാക്ഷിപറഞ്ഞ കുട്ടിയുടെ മാതാപിതാക്കളിൽ നിന്നും വിശദീകരണം തേടി നടപടികൾ എടുക്കാനും കോടതി ഉത്തരവിട്ടു. പള്ളിമേടയിൽ കംപ്യൂട്ടർ പഠനത്തിനായി എത്തിയ പ്രായപൂര്ത്തിയാകാത്ത പതിനാറുകാരിയായ പ്ലസ് വണ് വിദ്യാര്ഥിനിയെ ആണ് ഗർഭിണിയാക്കിയെന്നാണ് കേസ്. കണ്ണൂർ ലീഗൽ സർവീസ് അതോറിറ്റിയോട് പെൺകുട്ടിക്ക് ആവശ്യമായ സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കാനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഫാ.റോബിന് നല്കിയ ശിക്ഷ മാതൃകാപരമാണെന്നും വിധി അംഗീകരിക്കുന്നു എന്നും മാനന്തവാടി രൂപത പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright

Leave a Reply