ഇന്ത്യക്കാരനാണെന്ന് കരുതി പാകിസ്താന് വൈമാനികനെ നാട്ടുകാര് മര്ദിച്ചു കൊലപ്പെടുത്തി. പാക് അധീന കശ്മീരിലാണ് വൈമാനികന് കൊല്ലപ്പെട്ടത്. വിംഗ് കമാന്ഡര് ഷഹാസ് ഉദ് ദിനാണ് സ്വന്തം നാട്ടുകാരുടെ മര്ദനമേറ്റു മരിച്ചതെന്നാണു റിപ്പോര്ട്ട്. ഇന്ത്യന് അതിര്ത്തിയിലേക്ക് എഫ് 16 വിമാനം പറത്തവെ മിസൈലേറ്റ് ഇദ്ദേഹത്തിന്റെ വിമാനം തകര്ന്നു. പാക് അധീന കശ്മീരിലെ ലാം വാലിയിലാ മേഖലയില് പാരാച്ചൂട്ടില് നിലത്തിറങ്ങിയ ഷഹാസിനെ നാട്ടുകാര് മര്ദിക്കുകയായിരുന്നു. പാക് സൈനികനാണെന്ന് വ്യക്തമായതോടെ ആശുപത്രിയില് എത്തിച്ചെങ്കിലും ഷഹാസ് മരിച്ചു. സ്വന്തം വൈമാനികന് മര്ദനമേറ്റു മരിച്ച വിവരം പാകിസ്താന് മറച്ചുവച്ചെന്ന് ലണ്ടന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന അഭിഭാഷകന് ഖാലിദ് ഉമര് ആരോപിച്ചു. പാകിസ്താനില് പിടിയിലായ ഇന്ത്യന് വൈമാനികന് വിംഗ് കമാന്ഡര് അഭിനന്ദന് വര്ധമാന് പറത്തിയ മിഗ് 21 വിമാനമാണ് ഷഹാസ് പറത്തിയ എഫ് 16 യുദ്ധവിമാനത്തെ വീഴ്ത്തിയതെന്നാണു റിപ്പോര്ട്ട്. രണ്ട് ഇന്ത്യന് വിമാനങ്ങള് തകര്ത്തെന്നും രണ്ട് ഇന്ത്യന് വൈമാനികര് കസ്റ്റഡിയിലുണ്ടെന്നും പാക് മേജര് ജനറല് ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു. എന്നാല് പിന്നീട് ഇയാളെ കുറിച്ച് പാക്കിസ്ഥാന് വിശദീകരണം നല്കിയില്ല.
Photo Courtesy : Google/ images are subject to copyright

Leave a Reply