പുല്വാമയിലെ ത്രാലിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലില് പുൽവാമ ഭീകരാക്രമണത്തിൻറെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരന് മുഹ്ദ് ഭായ് എന്ന മുദാസിര് അഹ്മ്മദ് ഖാന് കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ.
രഹസ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മേഖലയിൽ തിരച്ചിൽ നടത്തിയത്, തിരച്ചിലിനിടയ്ക്കാണ് വെടിവയ്പ്പുണ്ടായത്. വെടിവയ്പ്പിൽ മൂന്നുപ്പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട മറ്റുരണ്ടുപ്പേരെ തിരിച്ചറിഞ്ഞട്ടില്ല.
മുദാസിര് അഹ്മ്മദ് ഖാനാണ് പുല്വാമ ഭീകരാക്രമണത്തിനുളള സ്ഫോടകവസ്തുക്കളും വാഹനവും ഏര്പ്പാടാക്കിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഇന്നലെ അര്ധരാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചത്. മുദാസിര് അഹമ്മദ് ഖാന് ഫെബ്രുവരിയില് നടന്ന സുന്ജാവന് സൈനിക ക്യാമ്പിന് നേരെയുള്ള ഭീകരാക്രമണത്തിലും പങ്കുണ്ടെന്നാണ് കരുതുന്നത്.
Photo Courtesy : Google/ images are subject to copyright

Leave a Reply