രാഹുല് ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില് നിന്ന് മത്സരിച്ചേക്കുമെന്ന് സൂചന. വയനാട്ടില് രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെ പി സി സി ആവശ്യപ്പെട്ടതായി എ ഐ സി സി ജനറല് സെക്രട്ടറി ഉമ്മന് ചാണ്ടി.
ഇക്കാര്യം രാഹുല് ഗാന്ധിയുമായി സംസാരിച്ചു. വായനാടിൽ നിന്നും മത്സരിക്കുന്ന ടി സിദ്ദീഖിനോട് ഈ വിവരം പറഞ്ഞെന്നും മത്സര രംഗത്തുനിന്നും താൻ പിന്മാറാൻ തയ്യാറാണെന്നും അറിയിച്ചു. ഇനി രാഹുൽ ഗാന്ധിയുടെ മറുപടിക്കായിട്ട് കാത്തിരിക്കുകയാണ്. അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നു എന്നും ഉമ്മന് ചാണ്ടി പറഞ്ഞു.
നിലവില് ഉത്തര്പ്രദേശിലെ അമേഠിയില്നിന്നുള്ള എം പിയാണ് രാഹുല്. തമിഴ്നാട്ടില്നിന്ന് രാഹുലിനെ മത്സരിപ്പിക്കണമെന്നും ആവശ്യമുയര്ന്നിരുന്നു. ഇനി രാഹുല്ഗാന്ധിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright

Leave a Reply