സംസ്ഥാനത്ത് സൂര്യാഘാതത്തിന് മുന്നറിയിപ്പ്, ഇന്നും നാളെയും സൂര്യാതാപത്തിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ്. ശരാശരിയിൽനിന്ന് രണ്ടുമുതൽ മൂന്നുഡിഗ്രി സെൽഷ്യസുവരെ താപനില ഉയരും.
വയനാട്, ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര് തുടങ്ങിയ ജില്ലകളിലാണ് നാല് ഡിഗ്രി സെല്ഷ്യസ് വരെ ഉയറാൻ സാധ്യതയുണ്ട്.
തിരുവനന്തപുരം ,പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, മലപ്പുറം ,കണ്ണൂര് തുടങ്ങിയ ജില്ലകളിൽ മൂന്ന് ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരും.
11 മണി മുതല് വൈകിട്ട് 3 വരെയുള്ള സമയങ്ങളില് സൂര്യപ്രകാശം നേരിട്ട് ഏല്ക്കാതിരിക്കാന് ശ്രദ്ധിക്കണമെന്നും, നിർജലീകരണം തടയാൻ പുറത്തു പോകുന്ന ഘട്ടങ്ങളിൽ കുടിവെള്ളം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക എന്നി മുന്നറിയിപ്പുകളും നൽകിയട്ടുണ്ട്.
ഓരോദിവസവും ചൂട് കുതിച്ചുയരുകയാണ്. ഞായറാഴ്ച സൂര്യാഘാതമേറ്റ് കേരളത്തിൽ മൂന്നുപേർ മരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്ക് സൂര്യതാപമേറ്റെന്നാണ് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്.
വരുംദിവസങ്ങളിൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജാഗ്രതപാലിക്കാനും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശം നൽകിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply