കൊല്ലം ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടുപോയ രാജസ്ഥാന്‍ സ്വദേശിയായ പതിമൂന്നുകാരി പെണ്‍കുട്ടിയെ മുംബൈയിൽ കണ്ടെത്തി. മുഖ്യപ്രതി മുഹമ്മദ് റോഷനെയും കേരളാ പോലീസ് കണ്ടെത്തി. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു. കുട്ടിയെ കാണാതായിട്ട് 9 ദിവസമായി. കുട്ടിയെ കാണാതായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കഴിഞ്ഞ 18നാണു റോഷനും സംഘവും കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപ്പോയത്. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ എത്രയും വേഗം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പോലീസിൻറെ തീരുമാനം.

പെണ്‍കുട്ടിയും റോഷനും മുംബൈയിലുണ്ടെന്ന് പോലീസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് മുംബൈയിൽ എത്തിയത്. അവിടെയുള്ള മലയാളികളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright

                                                                                        

                                                                                                                  

Leave a Reply

Your email address will not be published.