സിപിഎമ്മിൻറെ പ്രകടന പത്രിക പുറത്തിറക്കി. തൊഴിലാളികള്ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറങ്ങിയത്. ഡൽഹിയിൽ വച്ച് സിപിഎം ജനറൽ സെക്രട്ടറി സീതറാം യച്ചൂരിയാണ് പ്രകടനപത്രികാ പ്രകാശനം നടത്തിയത്. കേന്ദ്രത്തില് മതേതര ജനാധിപത്യ സര്ക്കാര് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യ ഇന്ഷുറന്സ് രംഗത്ത് സ്വകാര്യ കമ്പനികളെ ഒഴിവാക്കും. കര്ഷകര്ക്ക് ഉത്പാദന ചിലവിന്റെ 50% അധിക വില ഉറപ്പാക്കും. കുടുംബത്തിന് 2 രൂപ നിരക്കില് 35 കിലോ ഭക്ഷ്യധാന്യം, സൗജന്യ ആരോഗ്യപരിരക്ഷ, മൂന്നിലൊന്ന് വനിതാസംവരണം, പ്രതിമാസം 6000 രൂപ വാര്ധക്യ പെന്ഷന്, മികച്ച ഇന്ത്യയ്ക്കായുളള ബദല് നയങ്ങൾ തുടങ്ങീ പതിനഞ്ച് വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില് ഉള്ളത്.
ലോക ചരിത്രത്തില് തന്നെ ആദ്യമായി പ്രകടന പത്രികയുടെ ശബ്ദരേഖ ഭിന്നശേഷിക്കാര്ക്കായി പുറത്തിറക്കി എന്ന പ്രതേയകതയും സിപിഎം പ്രകടന പത്രികയ്ക്കുണ്ട്.
Photo Courtesy : Google/ images are subject to copyright

Leave a Reply